മോഷണക്കേസിൽ പിടിയിലായവർ
തൃശൂർ: കൂർക്കഞ്ചേരി സ്വദേശിനിയുടെ വീട്ടിൽനിന്ന് 30,000 രൂപ വിലമതിക്കുന്ന കോപ്പർ വയർ, സ്റ്റീൽ വിജാഗിരി, സ്റ്റീലിന്റെ ഗ്ലാസ് ഫിറ്റിങ് സാധനങ്ങൾ, വാഹനങ്ങളുടെ ബാറ്ററി വയർ എന്നിവ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
പാലക്കാട് ചെമ്മണാംതോട് നഗറിലെ ദേവി (38), തങ്ക (28) എന്നവരാണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.മോഷണശ്രമവുമായി ബന്ധപ്പെട്ട് ഈസ്റ്റ് പൊലീസ് രണ്ട് തമിഴ് സ്ത്രീകളെ പിടികൂടിയിരുന്നു. വിശദ അന്വേഷണത്തിൽ കൂർക്കഞ്ചേരി ഭാഗത്തുനിന്ന് വയർ, മറ്റു ഇരുമ്പുസാധനങ്ങൾ എന്നിവ മോഷ്ടിക്കുന്നത് ഇവരാണെന്ന് വ്യക്തമായിരുന്നു.
കൂർക്കഞ്ചേരി ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാധനങ്ങൾ നഷ്ടപ്പെട്ടത് വിശദമായി അന്വേഷിച്ചപ്പോഴാണ് സോമിൽ റോഡിലെ വീട്ടിൽനിന്ന് സാധനങ്ങൾ മോഷണം പോയത് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. വീട്ടുകാർ സ്റ്റേഷനിലേക്ക് പരാതിപ്പെടാൻ വരുന്നതിനും മുമ്പുതന്നെ ഈസ്റ്റ് പൊലീസ് വീട്ടിലെത്തുകയായിരുന്നു.
പിന്നീട് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിയതിൽ മോഷ്ടിച്ചത് ദേവിയും തങ്കയുമാണെന്ന് വ്യക്തമായി.ദേവിക്ക് മണ്ണുത്തി, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലും തങ്കക്ക് മണ്ണുത്തി സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.