ഷിനോജ്
ആമ്പല്ലൂർ: വരന്തരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി പുൽകിരിപറമ്പിൽ വീട്ടിൽ ഷിനോജിനെയാണ് (45) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രിയിലായിരുന്നു സംഭവം.
വേലൂപ്പാടം സ്വദേശിയായ വലിയപറമ്പിൽ വീട്ടിൽ മൻസൂറിനെ തടഞ്ഞുനിർത്തി അടുക്കളയിൽ നിന്ന് കൊടുവാൾ എടുത്ത് വെട്ടുകയായിരുന്നുവെന്നാണ് കേസ്. ബൈക്കിൽ കൊണ്ടുപോകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ മൻസൂർ ചികിത്സയിലാണ്. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ 2020 ൽ വ്യാജ മദ്യ കേസ് അടക്കം രണ്ട് ക്രിമിനൽ കേസിലെ പ്രതിയാണ് ഷിനോജ്. വരന്തരപ്പിള്ളി എസ്.എച്ച്.ഒ കെ.എൻ. മനോജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.