Posted On
date_range Updated On
date_range ചത്ത കോഴി വിൽപന; കടയടപ്പിച്ച് നാട്ടുകാർ
മാള: അന്നമനട കല്ലൂരിലെ കോഴിക്കടയില്‍ ചത്ത കോഴികളെ വിൽക്കുന്നതായി ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കട അടപ്പിച്ചു. ജീവനുള്ള കോഴികള്ക്കൊപ്പമാണ് ചത്ത കോഴികളെയും വില്പന നടത്തിയത്. പഞ്ചായത്തംഗം താജുദ്ദീന്, മോഹന്‍ കുട്ടന്, ഹാഷിം അയ്യാരില്‍, ഷാനു അയ്യാരില്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കട അടപ്പിച്ചത്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചത്ത കോഴികളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി പറയുന്നു. മാള പൊലീസില്‍ പരാതി നല്‍കിയതായി ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.