ശ്രീഹരി , സ്മിജിൻ, രാജേഷ്, ശ്രീഷ്ണവ്
അന്തിക്കാട്: അരിമ്പൂരിൽ 16കാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ സ്വദേശി നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരാണ് പിടിയിലായത്.
ജനുവരി അഞ്ചിന് അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ 16കാരന്റെ ദേഹത്തേക്ക് പ്രതികളിൽ ഒരാൾ വീണപ്പോൾ തള്ളി മാറ്റിയതിലുള്ള വൈരാഗ്യത്താൽ കുട്ടിയെ പിറ്റേ ദിവസം അരിമ്പൂർ ഓളന്തലിപാറ കുളത്തിനരികിൽനിന്ന് കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.