സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരന് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 നായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടറും യാത്രക്കാരൻ ടോറസിന്‍റെ അടിയില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ലോറി ഉയര്‍ത്തിയാണ് ആളെ പുറത്തെടുത്തത്.

കാലിന് പരിക്കേറ്റ യാത്രക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നിന്ന് ടോറസിന് മുന്നിലൂടെ സ്‌കൂട്ടര്‍ വരന്തരപ്പിള്ളി റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടം.

Tags:    
News Summary - Scooter accident in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.