മണികണ്ഠൻ, ശെൽവി
തൃശൂർ: കൊടുങ്ങല്ലൂർ -കൂർക്കഞ്ചേരി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി വലിയാലുക്കൽ പഴയ ഗേറ്റിനടുത്ത് റോഡരികിൽ വെച്ച 25,000 രൂപയോളം വിലവരുന്ന റോഡ് പണി സാധനങ്ങളും സ്കഫോൾഡിങ് മെറ്റീരിയലുകളും മോഷ്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. കൊടകര സ്വദേശികളായ നാട്ടാമ വീട്ടിൽ മണികണ്ഠൻ (41), ഭാര്യ ശെൽവി (35) എന്നിവരാണ് അറസ്റ്റിലായത്.
റോഡ് നവീകരണം നടത്തുന്ന ഗവാർ -അറ്റ്കോൺ എന്ന കമ്പനി വലിയാലുക്കൽ പഴയ ഗേറ്റിനടുത്ത് കലുങ്ക് പണി നടത്താനെത്തിച്ച സാമഗ്രികളാണ് മോഷ്ടിച്ചത്. ഡിസംബർ 18നായിരുന്നു സംഭവം.
സാമഗ്രികൾ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നഷ്ടപ്പെട്ടത് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞത്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. എസ്.ഐ അനുദാസ്, എസ്.സി.പി.ഒമാരായ ജയന്തി, അജിത്ത്കുമാർ, സി.പി.ഒ ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.