റിപ്പർ മോഡൽ കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ

ആ​മ്പ​ല്ലൂ​ർ: തൃ​ക്കൂ​ർ നെ​ല്ലി​ച്ചോ​ട് റി​പ്പ​ർ മോ​ഡ​ലി​ൽ യു​വാ​വി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ട്ട പ​ന​മ്പി​ള്ളി​ന​ഗ​ർ പ​ടി​ഞ്ഞാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ സി​റി​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ത്താ​ക്ക​ര പു​ഴ​മ്പ​ള്ളം സ്വ​ദേ​ശി വെ​ളി​യം​കു​ള​ങ്ങ​ര വീ​ട്ടി​ൽ ഡി​ന​സ് ഡേ​വി​സി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡി​ന​സി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നെ​ല്ലി​ച്ചോ​ടു​ള്ള ജിം​നേ​ഷ്യ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ഡി​ന​സി​നെ പ്ര​തി പി​റ​കി​ൽ​നി​ന്ന് വ​ന്ന് ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ബോ​ധ​ര​ഹി​ത​നാ​യി വീ​ണ ഡി​ന​സി​ന്റെ ത​ല​യി​ൽ ര​ണ്ടു പ്രാ​വ​ശ്യം കൂ​ടി സി​റി​ൽ ചു​റ്റി​ക കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ സൈ​ക്കി​ൾ എ​ടു​ത്ത് സി​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സൈ​ക്കി​ൾ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​വി​ടെ നി​ന്ന് സ്വ​ന്തം ബൈ​ക്ക് എ​ടു​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് ചു​റ്റി​ക വാ​ങ്ങി​യ ഇ​യാ​ൾ കു​പ്പി​യി​ൽ പെ​ട്രോ​ളും ക​രു​തി​യി​രു​ന്നു. ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം ക​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ്ര​തി​യു​ടെ വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ക്രൂ​ര​മാ​യ അ​തി​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 25ഓ​ളം ര​ഹ​സ്യ പൊ​ലീ​സി​നെ സം​ഘ​ങ്ങ​ളാ​യി നി​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Ripper model murder attempt; Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.