തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നതിൽനിന്ന് ഇടത് സർക്കാർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ചാലക്കുടി അതിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെയും ഭരണാനുകൂല സംഘടനകളുടെയും അധികാര ദുർവിനിയോഗത്തിന്റെയും ഫലമായി സ്വജന പക്ഷപാതവും ബന്ധുനിയമനവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ്. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ സർക്കാറും ഗവർണറും രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് മേഖലയിൽ അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, കെ.പി.സി.ടി.എ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പ്രഫ. കെ.എ. സിറാജ്, ഡോ. ജി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. എം. ബിജു ജോൺ, ഡോ. ജോ പ്രസാദ് മാത്യു, ഡോ. ഉമർ ഫാറൂഖ്, ഡോ. എ. എബ്രഹാം, പ്രഫ. റോണി ജോർജ്, ഡോ. എം.വി. ചാക്കോ, ഡോ. പി. റഫീഖ്, ഡോ. പി. കബീർ എന്നിവർ സംസാരിച്ചു. ഡോ. കെ.ജെ. വർഗീസ് സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.