പേരേപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി: പേരേപ്പാറ ചെക്ക് ഡാം നാശത്തിലേക്ക്. വികസനത്തിന് ഏറെ പ്രാമുഖ്യമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വകുപ്പിന്റെയും അധികൃതരുടെയും കെടുകാര്യസ്ഥയിൽ നാശോന്മുഖമാകുന്നത്. സ്വകാര്യവ്യക്തി കൈയേറിയതിനെതിരെ നിരവധി നിയമപോരാട്ടങ്ങൾ നടത്തിയതിന് ഒടുവിലാണ് പേരേപ്പാറ ചെക്ക് ഡാമും പരിസരവും തെക്കുംകര പഞ്ചായത്തിന്റെ അധീനതയിലായത്. സാങ്കേതികത്വത്തിന്റെ മറവിൽ ചെക്ക് ഡാം നാശത്തിലേക്ക് പതിക്കുകയാണ്. വൻ മരങ്ങളും മുറിഞ്ഞ മരകുറ്റികളും വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണി ഉയർത്തുമ്പോഴും വെള്ളം നിറഞ്ഞുകവിഞ്ഞ് താഴത്തെ കനാലിൽ കൂടി പാഴായി പോയിട്ടും അധികൃതർ മൗനം പാലിക്കുന്നു. വനമായ പ്രദേശത്ത് സാമൂഹികവിരുദ്ധരും തക്കം പാർത്ത് വിലസുകയാണ്.
ഡാമിലേക്കുള്ള സഞ്ചാര പാതയും ദുർഘടം നിറഞ്ഞതാണ്. പഞ്ചായത്ത് പേരേപ്പാറ ചെക്ക് ഡാം നവീകരിച്ച് വിനോദ സഞ്ചാരികൾക്കായി സമർപ്പിക്കാമെന്ന് പറയുമ്പോഴും വകുപ്പുകൾ തമ്മിലുള്ള എകോപനമില്ലായ്മ എല്ലാറ്റിനും വിലങ്ങുതടിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.