പാഞ്ഞാൾ ഗ്രാമീണ വായനശാല
പാഞ്ഞാൾ ഗ്രാമീണ ലൈബ്രറിക്ക് ആറാം തവണയും എ പ്ലസ് ഗ്രേഡ്
ചെറുതുരുത്തി: പാഞ്ഞാൾ എന്ന ഗ്രാമം ലോകത്തിൽ തന്നെ അറിയപ്പെടുന്നത് പാഞ്ഞാൾ അതിരാത്രഭൂമി എന്നാണ്. ഈ ഗ്രാമത്തിലേക്ക് ആറാ തവണ വീണ്ടും അംഗീകാരം ലഭിച്ചിരിക്കുകയാണ് പാഞ്ഞാൾ ഗ്രാമീണ വായനശാലക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഏറ്റവും വലിയ എ പ്ലസ് ഗ്രേഡ് തുടർച്ചയായി ആറാം തവണയും ലഭിച്ച സന്തോഷത്തിലാണ് വായനശാല ഭാരവാഹികളും ഗ്രാമവാസികളും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ഈ വായനശാല പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഏകദേശം 84 വർഷം കഴിഞ്ഞു.
1942 മുതല്‍ പ്രവര്‍ത്തിക്കുന്ന വായാനശാല എ പ്ലസ് ഗ്രേഡ് വായനശാലയാണ്. 22,000ത്തിലധികം പുസ്തകങ്ങളും അഞ്ഞൂറിലധികം അംഗങ്ങളുമുണ്ട്. ബാലവേദി, വനിതാ വേദി, യുവത, വയോജന വേദി, കായിക വേദി, കലാവേദി തുടങ്ങിയവ പ്രവർത്തിക്കുന്നു. പുസ്തകവിതരണത്തിനപ്പുറം ജനസേവന പ്രവർത്തനങ്ങളിലും സജീവമാണ്. സാന്ത്വനകേന്ദ്രം, മെഡിക്കൽ ഉപകരണ ലൈബ്രറി, രക്തദാനസേന തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .
വനിതകൾക്കായി ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, ജനസേവന കേന്ദ്രം, ടി.പി. കൃഷ്ണൻ സ്മാരക ശീതികരിച്ച വായന മുറി, എൻ.എം.എസ് റഫറൻസ് ലൈബ്രറി, പ്രശസ്ത എഴുത്തുകാരൻ തുപ്പേട്ടൻ സ്മാരക ഹാൾ, കൃഷ്ണൻ നായർ സ്മാരക ഹാൾ, ചിത്രൻ മാസ്റ്റർ സ്മാരക ഹാൾ എന്നിവയും വായനശാലയിലുണ്ട്. നൃത്തം, കളരി, ചിത്ര രചന, ചെണ്ട തുടങ്ങി 15 വിഷയങ്ങൾ ഇവിടെ അഭ്യസിപ്പിക്കുന്നു. വജ്ര ജുബിലി ഫെല്ലോഷിപ് പദ്ധതിയുടെ കേന്ദ്രമായി വായനശാല പ്രവർത്തിക്കുന്നു.
ഗ്രന്ഥശാല സംഘത്തിന്റെ മികച്ച വായനശാലക്കുള്ള പുരസ്കാരം, തലപ്പിള്ളി താലൂക്കിലെ മികച്ച വായനശാലക്കുള്ള പുരസ്കാരം, പഴയന്നൂർ ബ്ലോക്കിലെ മികച്ച ഹരിത വായനശാലക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടിട്ടുണ്ട്. ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചേലക്കര നിയോജക മണ്ഡലത്തിലെ ഏക എ പ്ലസ് വായനശാല കൂടിയാണ് പാഞ്ഞാള്‍ ഗ്രാമീണ വായനശാലയെന്നും ആറാം തവണയാണ് എ പ്ലസ് ലഭിക്കുന്നതെന്നും വളരെയധികം സന്തോഷം ഉണ്ടെന്നും പ്രസിഡന്റ് കെ.വി. ജയാനന്ദ്, സെക്രട്ടറി എൻ.എസ്. ജയിംസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.