മതിലിൽ കയറിയ ഉടുമ്പ്
Posted On
date_range Updated On
date_range മതിലകത്ത് കൗതുകമായി വമ്പൻ ഉടുമ്പ്
മതിലകം: മതിലകത്ത് മതിൽ കയറുന്ന വമ്പൻ ഉടുമ്പ് വൈറലാകുന്നു, ഒപ്പം കൗതുകവും. മൊബൈൽ വിഡിയോയിൽ പകർത്തിയ ഉടുമ്പിന്റെ നീക്കം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാണ്. മതിലകം പ്രദേശത്ത് ചെറിയതരം ഉടുമ്പുകളെ കാണാറുണ്ടെങ്കിലും ഇത്ര വലുപ്പമേറിയത് പൊതുവെ വിരളമാണ്. ഉടുമ്പ് വിഡിയോ വ്യാപകമാകുന്നതോടെ പലവിധ അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട്.
ഒപ്പം ജനം ഭീതിയിലാണെന്ന അനാവശ്യ പ്രചാരണവുമുണ്ട്. ഇതൊക്കെയാണെങ്കിലും ഉടുമ്പ് വിഡിയോ കൗതുകകരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് വന്യജീവി സംരക്ഷകൻ ഹരി മതിലകം ഒരു ഉടുമ്പിനെ പിടികൂടിയിരുന്നു. എന്നാൽ, ഇത് വിഡിയോയിലുള്ള ഉടുമ്പല്ലെന്നും അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.