Posted On
date_range Updated On
date_range വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ നാളെ മുതൽ വാക്‌സിനേഷന്‍ ഇല്ല
തൃശൂര്‍: ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കും.
ജില്ലയിൽ 10,92,643 പേർ വാക്സിൻ ആദ്യ ഡോസും 4,74,397 രണ്ട് ഡോസും എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2190 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2006 പേര്‍ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.