‘നോ പാർക്കിങ്’ ബോർഡുകൾ നീക്കി; തൃശൂർ റൗണ്ടിൽ പിഴ പേടിക്കാതെ പാർക്ക്‌ ചെയ്യാം

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി പൊ​ലീ​സ് സ്ഥാ​പി​ച്ച നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡു​ക​ൾ നീ​ക്കി. കാ​ല​ങ്ങ​ളാ​യി തൃ​ശൂ​ർ റൗ​ണ്ടി​ൽ ടൂ ​വീ​ല​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ‘നോ ​പാ​ർ​ക്കി​ങ്’ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ടൂ ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​യും ന​ൽ​കി. തൃ​ശൂ​ർ റൗ​ണ്ടി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി ടൂ ​വീ​ല​റു​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും പി​ഴ ച​ലാ​ൻ വ​രു​മോ എ​ന്ന് പേ​ടി​ക്കാ​തെ പാ​ർ​ക്ക്‌ ചെ​യ്യാം.

Tags:    
News Summary - 'No Parking' signs removed; You can park at Thrissur Round without fear of fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.