പൊയ്യ മണലിക്കാട് എലിച്ചിറ പാലം
മാള: അപകട ഭീഷണിയിലായ പൊയ്യ മണലിക്കാട് എലിച്ചിറ പാലം ശാപമോക്ഷം തേടുന്നു. തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. റോഡും പാലവും ശോച്യാവസ്ഥയിലാണ്. കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുവന്നിട്ടുണ്ട്.
ടോറസ് ഉൾപ്പെടെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്. അപകട ഭീഷണിയിലായ പാലത്തിലൂടെ വാഹനഗതാഗതം വർധിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ അകലെ പുത്തൻവേലിക്കര പാലം യാഥാർഥ്യമായിട്ടുണ്ട്. ചേന്ദമംഗലം, പറവൂർ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ ഇതുവഴി എത്താം. അപകടാവസ്ഥയിലായ പൊയ്യ മണലിക്കാട് എലിച്ചിറപാലം അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.