കുടുംബസംഗമം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുന്നിലത്ത്​ വെൽഫെയർ അസോസിയേഷൻ നടത്തി. മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കുകയും വിദ്യാഭ്യാസരംഗത്തുൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അനുമോദിക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ പി.കെ. അബ്ദുറഹ്മാൻ (രാരു) അധ്യക്ഷത വഹിച്ചു. ഭവനനിർമാണം, വിധവകൾക്കും അർഹരായ മറ്റുള്ളവർക്കും പെൻഷൻ, വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ എന്നിവക്ക്​ സാമ്പത്തിക സഹായം തുടങ്ങിയ കർമപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകി. സെക്രട്ടറി പി.കെ. മുഹമ്മദ് സഗീർ, ട്രഷറർ പി.എ. മുഹമ്മദ് സഗീർ, പി.കെ. അബു ഹാജി, പി.എം. മുഹമ്മദ് ഹാജി, പി.എ. സൈദ് മുഹമ്മദ് മാസ്റ്റർ, പി.ഇ. മുഹമ്മദ് നസീർ, പി.എ. മുഹമ്മദ് സിദ്ദീഖി, പി.എ. മുഹമ്മദ് സഗീർ, പി.കെ. അബ്ദുൽ സലാം, മുഹമ്മദ് സുഹൈൽ, പി.ഐ. അബ്ദുൽ നാസർ, പി.എം. അബ്ദുൽ മജീദ്, മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തോടനുബന്ധിച്ച് റാഫി വടുതലയുടെ മോട്ടിവേഷൻ ക്ലാസും കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. tck_punnilath- പുന്നിലത്ത് വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമത്തിൽ പ്രസിഡന്‍റ്​ പി.കെ. അബ്ദുറഹ്മാൻ (രാരു) സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.