പി​ടി​യിലായ അ​സം സ്വ​ദേ​ശി​ക​ൾ​

ലോഡ്ജിൽ മയക്കുമരുന്നുമായി അസം സ്വദേശികൾ പിടിയിൽ

വടക്കാഞ്ചേരി: സ്വകാര്യ ലോഡ്ജിൽനിന്ന് മയക്കുമരുന്നുമായി അസം സ്വദേശികളെ പിടികൂടി. ടൗണിലെ സ്റ്റാർ ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 22 ഗ്രാം ബ്രൗൺ ഷുഗറുമായി സഹോദരന്മാരായ മിജാനുർറഹ്മാൻ, സൈഫുൽ ഇസ്ലാം എന്നിവരെ അറസ്റ്റ് ചെയ്തത്.

തൃശൂർ എക്സൈസ് ഇന്‍റലിജൻസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷും ഇന്‍റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറുമാണ് ചൊവ്വാഴ്ച രാത്രി പരിശോധനക്ക് നേതൃത്വം നൽകിയത്. അസമിൽനിന്ന് കൂടുതൽ അളവിൽ മയക്കുമരുന്ന് എത്തിച്ച് ചെറിയ പൊതികളാക്കി വിൽക്കുകയാണിവരെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ നിരീക്ഷിച്ചാണ് പിടികൂടിയത്. സമീപ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികൾ മുഖേന മറ്റ് അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും മയക്കുമരുന്ന് വിറ്റിരുന്നു.

ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്നുണ്ട്. പിടികൂടിയ മയക്കുമരുന്നിന് രണ്ടു ലക്ഷം രൂപയിലധികം വില വരും. പ്രിവന്‍റിവ് ഓഫിസർമാരായ സദാനന്ദൻ, ടി.എസ്. സുരേഷ് കുമാർ, കെ.ജെ. ലോനപ്പൻ, അബ്ദ ഗലി, രാജീവ്‌, സിവിൽ എക്സൈസ് ഓഫിസർമാരായ വൈശാഖ്, ഡ്രൈവർ അബൂബക്കർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

Tags:    
News Summary - Natives of Assam arrested with drugs in lodge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.