അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കാറ്ററിങ്ങി​ന്റെ മറവിൽ എം.ഡി.എം.എ വിൽപന; യുവാക്കൾ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​റ്റ​റി​ങ്ങി​​ന്റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ട് പേ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും തൃ​ശ്ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി. എ​റി​യാ​ട് അ​ബ്ദു​ല്ല റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ ഫൈ​സ​ൽ (33), മു​ന​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞു ത​സ്‌​ലീം (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​റി​യാ​ട് അ​ബ്ദു​ള്ള റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യും ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 25,200 രൂ​പ​യും സ​ഹി​തം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റ്റ​റി​ങ് ജോ​ലി​യു​ടെ മ​റ​വി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഇ​വ​ർ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി പ്ര​മോ​ദ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൾ സ​ലാം, ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, സ​തീ​ശ​ൻ, മൂ​സ, ഷൈ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ലി​ജു ഇ​യ്യാ​നി, ബി​നു, റെ​ജി, ജീ​വ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​ജു, സോ​ണി, സി.​പി.​ഒ സു​ർ​ജി​ത് സാ​ഗ​ർ എ​ന്നി​വ​രും കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​ൻ എ​സ്.​ഐ​മാ​രാ​യ വി​വേ​ക്, ഫാ​സി​ൽ റ​ഹ്മാ​ൻ, പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ അ​റാ​ഫ​ത്ത്, എ.​എ​സ്.​ഐ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ഷെ​രീ​ഫ്, ജി​ഷ ജോ​യ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - MDMA Sale Under the Guise of Catering; Youth Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.