ചാലക്കുടി: യാത്രക്കാരിയായ യുവതിയെ മാനഹാനി വരുത്തുകയും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പ് വളപ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആലുവയിൽ നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.
ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പ്രതി ബസിൽ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചും മറ്റും ഉപദ്രവിച്ച് മാനഹാനി വരുത്തി. യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയോട് കണ്ടക്ടറായ ജോബി ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് വരാൻ പറഞ്ഞതിലുള്ള വിരോധത്താൽ ആക്രമിച്ച് ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയിരുന്നു. ചാലക്കുടി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.