മാധ്യമം ഹെൽത്ത് കെയറിന് മാള അൽ-അസ്ഹർ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ
സ്വരൂപിച്ച സഹായഫണ്ട് വൈസ് പ്രിൻസിപ്പൽ ടി.കെ. മജീദിൽനിന്ന് ജില്ല കോഓഡിനേറ്റർ
ടി.കെ. അബ്ദുസലാം ഏറ്റുവാങ്ങുന്നു
മാള: മാധ്യമം ഹെൽത്ത് കെയറിന് കാരുണ്യഹസ്തവുമായി മാള അൽ-അസ്ഹർ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ. ഇവർ സ്വരൂപിച്ച സഹായഫണ്ട് വൈസ് പ്രിൻസിപ്പൽ ടി.കെ. മജീദിൽനിന്ന് ജില്ല കോഓഡിനേറ്റർ ടി.കെ. അബ്ദുസലാം ഏറ്റുവാങ്ങി. സ്കൂൾ ജന.സെക്രട്ടറി കെ.എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് കെയർ കോഓഡിനേറ്റർ കെ.എൻ. കുഞ്ഞുമുഹമ്മദ്, ഏരിയ കോഓഡിനേറ്റർ കെ.കെ. അലി, സ്റ്റാഫ് സെക്രട്ടറി ബീന എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച ക്ലാസ്സിനുള്ള സമ്മാനം അധ്യാപിക ഭാനുമതി ഏറ്റുവാങ്ങി. കുടുതൽ ഫണ്ട് ശേഖരണം നടത്തിയ ഹാദിയ ബാലു, അമാനത്ത്, സി.കെ. രിഫാന ജന്നത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.