പ്ലാന്റേഷനിലെ കാട്ടുപടർപ്പിൽ കണ്ട പുലി
അതിരപ്പിള്ളി: കാലടി പ്ലാന്റേഷനിലെ പുലി സാന്നിധ്യത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണം ഊർജിതമാക്കി. പ്ലാൻറേഷൻ േബ്ലാക്ക് 17ൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് കുറച്ചുദിവസമായി ഭയത്തിലാണ്. പുലിയും കുട്ടിയും പലയിടത്തും കണ്ടതായി പറയുന്നുണ്ട്. ഏതാനുംദിവസം മുമ്പ് പ്ലാന്റേഷനിൽ പകൽ സമയത്ത് പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു.
പ്ലാന്റേഷനിൽ ബ്ലോക്ക് 17ൽ ചെക്ക്പോസ്റ്റ് സമീപം എണ്ണപ്പന തോട്ടത്തിലാണ് പശുക്കുട്ടിയെ പുലി കൊന്നത്. ആസമയത്ത് അവിടെ മേഞ്ഞിരുന്ന പശുക്കൾ ശബ്ദമുണ്ടാക്കി റോഡിലേക്ക് ഓടിയിറങ്ങി വരുന്നത് കണ്ട് നാട്ടുകാർ തിരയുമ്പോൾ പുലി പശുവിന്റെ കഴുത്തിൽ പിടിച്ച നിലയിൽ കണ്ടു.
ആളുകൾ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. പശുക്കുട്ടിയുടെ ഉടമസ്ഥന് നഷ്ടപരിഹാരം നൽകുമെന്ന് വനം അധികൃതർ പറഞ്ഞു. പുലിയുടെ ശല്യം തുടരുന്ന സാഹചര്യത്തിൽ ഉടൻ പ്ലാൻറേഷൻ അധികൃതരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.