പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ റോഡിലെ കുഴികൾ മൂടി

ആ​മ്പ​ല്ലൂ​ര്‍: പൈ​പ്പി​ടു​ന്ന​തി​നു പൊ​ളി​ച്ച പു​തു​ക്കാ​ട് മാ​ര്‍ക്ക​റ്റ് റോ​ഡി​ലെ കു​ഴി​ക​ള്‍ വാ​ര്‍ഡ് അം​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ടി. വാ​ര്‍ഡ് അം​ഗം സെ​ബി കൊ​ടി​യ​ന്‍, യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ഷ​നി​ല്‍ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി വേ​സ്​​റ്റ്​ ഇ​ട്ടാ​ണ് കു​ഴി​ക​ള്‍ മൂ​ടി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.

പു​തു​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഒ​രു വ​ര്‍ഷം മു​മ്പ് റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്ത​ത്. താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. മാ​ര്‍ക്ക​റ്റി​ലേ​ക്കും പ്ര​ജ്യോ​തി കോ​ള​ജി​ലേ​ക്കു​മു​ള്ള റോ​ഡി​ല്‍ കു​ഴി​ക​ള്‍ നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യ​തോ​ടെ​യാ​ണ് വാ​ര്‍ഡ് അം​ഗം ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് തു​ക വ​ക​യി​രു​ത്തി റോ​ഡ് റീ ​ടാ​റി​ങ് ന​ട​ത്തു​മെ​ന്ന് സെ​ബി കൊ​ടി​യ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Led by a panchayat member The potholes in the road were covered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.