തൃശൂർ: ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അവസാനമായി ആലപിച്ച ഗാനം അടങ്ങിയ ആൽബം റിലീസ് ചെയ്തു. ‘പാതിരാ നേരത്ത്’ എന്ന ആൽബത്തിന്റെ പ്രകാശനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. കല്ലറ ഗോപൻ സംഗീത സംവിധാനം നിർവഹിച്ച് പി. മധുസൂദനൻ രചിച്ച ‘പാതിരാ നേരത്ത്...’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇന്ദുലേഖ വാര്യരും പി. ജയചന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയരാജ് വാര്യർ, മധുസൂദനൻ അടക്കമുള്ള അണിയറ പ്രവർത്തകർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.