Posted On
date_range Updated On
date_range 300 ലിറ്റർ വ്യാജ ഡീസലുമായി രണ്ട് ബസുടമകൾ പിടിയിൽ
കുന്നംകുളം: 300 ഓളം ലിറ്റർ വ്യാജ ഡീസലുമായി കേച്ചേരിയിൽ നിന്ന് രണ്ട് ബസുടമകളെ പൊലീസ് പിടികൂടി. കേച്ചേരി അമ്പലത്ത് വീട്ടിൽ റഫീഖ് (38), തലക്കോട്ടുകര കുറ്റിക്കാട്ടിൽ ജിപ്സൻ (28) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 20 ലിറ്ററിന്റെ കാനുകളിൽ സൂക്ഷിച്ച വ്യാജ ഡീസലും കൊണ്ടുവന്ന കാറും ഓട്ടോയും പിടിച്ചെടുത്തു. കേച്ചേരി ബസ് സ്റ്റാൻഡിൽ രാത്രി നിർത്തിയിടുന്ന ബസുകളിലേക്ക് നിറയ്ക്കാൻ കൊണ്ടുവന്നതാണ് വ്യാജ ഡീസൽ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് രണ്ടു പേർ പിടിയിലായത്. എക്സലൻസി, സെന്റ് ജോസഫ് ബസുകളുടെ ഉടമയാണ് പിടിയിലായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.