Posted On
date_range Updated On
date_range ബസ് യാത്രക്കിടെ മോഷണം; വീട്ടമ്മയുടെ 12 പവൻ നഷ്ടപ്പെട്ടു
കുന്നംകുളം: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് 12 പവനും എ.ടി.എം കാർഡും മോഷണം പോയി. അഞ്ഞൂർ കമ്പനിപടി പാണേങ്ങാട്ടിൽ വീട്ടിൽ വിനോദിനിയുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തുനിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. സമാനരീതിയിൽ ഞായറാഴ്ചയും കൊരട്ടിക്കരയിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്ത യുവതിയുടെ മൂന്നര പവൻ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.