ഷീജ
Posted On
date_range Updated On
date_range ബൈക്കിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തെറിച്ച് വീണ് മരിച്ചു
കുന്നംകുളം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്‍റെ ഭാര്യ ഷീജയാണ് (47) മരിച്ചത്. മഴ പെയ്തതോടെ പിറകിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തലയിടിച്ച് വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ചൊവ്വന്നൂർ മില്ലിന് മുന്നിലായിരുന്നു അപകടം. ഉടൻ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: നിഖിൽ, നീതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.