Posted On
date_range Updated On
date_range പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അക്കിക്കാവ് കമ്പിപാലം സ്വദേശിയായ പിതാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ഒക്ടോബർ മുതലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ലൈംഗികാതിക്രമം നടത്തിയിരുന്നത്.
സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. പിതാവിന്റെ അതിക്രമം രൂക്ഷമായതോടെ പെൺമക്കൾ അമ്മയുടെ ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. അവർ മുഖേനയാണ് അധ്യാപകർ പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്കുശേഷം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.