Posted On
date_range Updated On
date_range സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം
കുന്നംകുളം: സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പിലാവിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന യുവതിക്ക് നേരെയായിരുന്നു കുന്നംകുളത്ത് വെച്ച് അതിക്രമം. പിറകിൽ ചുവപ്പുനിറമുള്ള പൾസർ ബൈക്കിലെത്തിയ യുവാവ് ബൈക്ക് യുവതിയുടെ സ്കൂട്ടറിനോട് ചേർത്ത് പിടിച്ച് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
യുവതി ബഹളം െവച്ചതോടെ യുവാവ് കുന്നംകുളം ഭാഗത്തേക്ക് അതിവേഗത്തിൽ കടന്നു കളഞ്ഞു.കുന്നംകുളം അസി. പോലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.