പ്രിൻസ്
Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം തടവ്
കുന്നംകുളം: പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിന് ആറ് വർഷം തടവും 20,000 രൂപ പിഴയടക്കാനും വിധിച്ചു. പീച്ചി പായിക്കണ്ടം പോന്നോർ വീട്ടിൽ പ്രിൻസിനെയാണ് (37) കുന്നംകുളം ഫസെ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കടന്നു പിടിച്ചെന്നാണ് കേസ്. ഗുരുവായൂർ ടെമ്പിൾ പൊലീസാണ് 2019ൽ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.