ആ​ദി​ത്യ​ൻ

പൂ​ജാ​രി​യു​ടെ മാ​ല ക​വ​ർ​ച്ച: സ​ഹാ​യി പി​ടി​യി​ൽ

കു​ന്നം​കു​ളം: പൂ​ജാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ സ​ഹാ​യി പി​ടി​യി​ൽ. കൊ​ല്ലം ഓ​ച്ചി​റ പു​തു​വ​യ​ലി​ൽ ആ​ദി​ത്യ​നെ​യാ​ണ് (32) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൂ​ണ്ട​ൽ വെ​ട്ടു​കാ​ട് പൊ​ന്ന​രാ​ശേ​രി ത​റ​വാ​ട്ട് അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ശ​ര​ത്തി​ന്റെ ര​ണ്ട​ര പ​വ​ന്റെ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പൂ​ജാ​രി മാ​ല ഊ​രി ബാ​ഗി​ൽ വെ​ച്ച​താ​യി​രു​ന്നു. പി​ന്നീ​ട് കാ​ണാ​താ​യ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൂ​ജ​ക്ക് സ​ഹാ​യി​യാ​യി നി​ന്നി​രു​ന്ന​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കേ​ച്ചേ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ മാ​ല പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Tags:    
News Summary - Robbery case- Helper Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.