രവീന്ദ്രൻ
Posted On
date_range Updated On
date_range പോക്സോ കേസ്; വയോധികന് ജീവപര്യന്തവും 40 വർഷം തടവും ശിക്ഷ
കുന്നംകുളം: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ടുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ജീവപര്യന്തവും പുറമെ 40 വർഷം തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചിറ്റഞ്ഞൂർ ആലത്തൂർ കോടത്തൂർ വീട്ടിൽ രവീന്ദ്രനെയാണ് (65) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം. പോക്സോ കുറ്റത്തിന് 40 വർഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളിൽ ജീവപര്യന്തവുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.