Posted On
date_range Updated On
date_range കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; വയോധികന് 13 വർഷം കഠിന തടവ്
കുന്നംകുളം: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയായ വയോധികനെ 13 വർഷം കഠിന തടവിനും ഒന്നേകാൽ ലക്ഷം പിഴക്കും കുന്നംകുളം പോക്സോ കോടതി വിധിച്ചു.
നാട്ടിക കൊരട്ടി പറമ്പിൽ വീട്ടിൽ അബൂബക്കറിനെ (69) വിവിധ വകുപ്പുകൾ ചുമത്തി കുന്നംകുളം ഫാസ്ട്രാക് സ്പെഷൽ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷിച്ചത്.
2013ലാണ് കേസിനാസ്പദ സംഭവം. ഡിവൈ.എസ്.പി ഫേമസ് വർഗീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.