സുബീഷ്
Posted On
date_range Updated On
date_range വിദേശ മദ്യവും പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ
കുന്നംകുളം: വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. ചിറ്റഞ്ഞൂർ കാവിലക്കാട് പൂളിയാട്ടിൽ സുബീഷിനെയാണ് (40) കുന്നംകുളം സി.ഐ. യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് അഞ്ചര ലിറ്റർ വിദേശ മദ്യവും 45 പാക്കറ്റ് ഹാൻസും പിടിച്ചെടുത്തു.
വിൽപനക്കായി കൈവശം വെച്ചതായിരുന്നു മദ്യം. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നിന്നാണ് പിടികൂടിയത്. ചാരായം വാറ്റിയതിന് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.