അക്ഷയ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിലടച്ചു
കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടവല്ലൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം കുന്നംകുളം പൊലീസ് ജയിലിലടച്ചു. കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയെ (26) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലഹരി വസ്തുക്കളുടെ വില്പന, കൊലപാതകം, കൊലപാതകശ്രമം, അക്രമം ഉൾപ്പെടെ ഏഴോളം കേസുകളിൽ പ്രതിയാണ്. കുന്നംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കുന്നംകുളം പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ കാപ്പ നിയമപ്രകാരം ആറുമാസം പ്രതിയെ ജയിലിൽ അടക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.