Posted On
date_range Updated On
date_range ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു
കേച്ചേരി: കുന്നംകുളം-തൃശൂർ പാതയിൽ ചൂണ്ടൽ പാറക്ക് സമീപം ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു. തയ്യൂർ കോട്ടപ്പുറം റോഡിൽ തൈക്കാടൻ വീട്ടിൽ ജെയ്ക്കബിന്‍റെ മകൻ ജസ്റ്റിനാണ് (39) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടം നടന്നയുടൻ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: മേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.