Posted On
date_range Updated On
date_range 'നിസ്‌കാരത്തൊപ്പി വെക്കാൻ തലയുണ്ടാകില്ല'; ആർ.എസ്.എസ് പ്രകടനത്തില്‍ വീണ്ടും വർഗീയ മുദ്രാവാക്യം
തൃശൂർ: വർഗീയ മുദ്രാവാക്യവുമായി കുന്നംകുളത്ത് ആർ.എസ്.എസ് പ്രകടനം. ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് നിസ്കാരത്തിന് തൊപ്പി വെക്കാൻ തലയുണ്ടാകില്ലെന്ന മുദ്രാവാക്യം ഉയർന്നത്. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
നേരത്തേ തലശ്ശേരിയില്‍ നടന്ന ബി.ജെ.പി റാലിയിൽ മുസ്‌ലിം പള്ളികൾ തകർക്കുമെന്ന് മുദ്രാവാക്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.