കുന്നംകുളം: ചെമ്മണ്ണൂരിൽ ബി.ജെ.പി പ്രവർത്തകെൻറ ബൈക്ക് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർ പിടിയിൽ.
ചെമ്മണ്ണൂർ സ്വദേശികളായ വാഴപ്പുള്ളി ബിജു (40), കളരിക്കൽ ബിജു (42), മേഞ്ചേരി പ്രബീഷ് (37), പണിക്കശ്ശേരി പ്രസാദ് (43), വാഴപ്പുള്ളി ധനീഷ് (35) എന്നിവരെയാണ് സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. ചെമ്മണ്ണൂർ കല്ലിങ്ങൽ വിവേകിനെ സംഘം ചേർന്ന് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പണിക്കശ്ശേരി പ്രസാദിെൻറ ബൈക്ക് അഗ്നിക്കിരയായിരുന്നു. ഇതേ തുടർന്നായിരുന്നു ആക്രമണം.
ഞായറാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വിവേകിനെ എട്ട് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പൊലീസ് സംഘത്തിൽ എസ്.ഐമാരായ ഇ. ബാബു, എഫ്. ജോയ്, എം.വി. ജോർജ്, എ.എസ്.ഐമാരായ പ്രേംജിത്ത്, വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹംദ്, വൈശാഖ്, സുജിത് സുബ്രൻ, അനീഷ്, ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.