മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ​മാ​ർ ഓ​ടി​ച്ച സ്വ​കാ​ര്യ ബ​സു​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ

മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓടിച്ചു; ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ

കു​ന്നം​കു​ളം: മ​ദ്യ​ല​ഹ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഓടിച്ച ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ബ​സു​ക​ളും ഡ്രൈ​വ​ർ​മാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ല​ക്കാ​ട്-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ശ്രീ​കൃ​ഷ്ണ ബ​സും ല​ക്ഷ്മി ബ​സു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഡ്രൈ​വ​ർ​മാ​രാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ര​ളി കൃ​ഷ്ണ, തൊ​ഴി​യൂ​ർ സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ന്നം​കു​ളം പൊ​ലീ​സ് ശ​നി​യാ​ഴ്ച പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - bus while intoxicated; Drivers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.