Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ രണ്ട് സി.പി.എമ്മുകാർ പിടിയിൽ
കുന്നംകുളം: അടുപ്പുട്ടിയിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ.
കുന്നംകുളം സീനിയർ ഗ്രൗണ്ടിനു സമീപം മുകിലശ്ശേരി ബിജു (48), കാട്ടകാമ്പാൽ ചിറയൻകാട് നടുവിൽപ്പാട്ട് ശ്രീജിത്ത് (30) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
അടുപൂട്ടി സീനിയർ ഗ്രൗണ്ടിന് സമീപം കൊട്ടാരത്തിൽ സുധാകരെൻറ മകൻ സുമേഷിനാണ് (26) ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.