അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ​ക്കും മ​ക​നു​മെ​തി​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

കു​ന്നം​കു​ളം: കു​ന്നം​കു​ളം ന​ഗ​ര​സ​ഭ മു​ൻ വ​നി​ത കൗ​ണ്‍സി​ല​റെ​യും മ​ക​നെ​യും ല​ഹ​രി മാ​ഫി​യ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കു​ന്നം​കു​ളം ക​ണ്ണ​നാ​യ്ക്ക​ൽ ഷാ​ജു (40), ആ​നാ​യ്ക്ക​ൽ കാ​രി​ട​ത്ത് വീ​ട്ടി​ൽ സ​ന​ൽ (22) എ​ന്നി​വ​രെ​യാ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ണി​പ്പ​യ്യൂ​ര്‍ മു​ള​ക്ക​ല്‍ വീ​ട്ടി​ല്‍ ബീ​ന ലി​ബി​നി (55), മ​ക​ന്‍ നി​ഖി​ൽ (30) എ​ന്നി​വ​ർ​ക്കെ​തി​​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തെ ക​ണ്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ നി​ഖി​ലി​നെ ല​ഹ​രി മാ​ഫി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ത​ട​യാ​ന്‍ എ​ത്തി​യ ബീ​ന​യേ​യും സം​ഘം മ​ർ​ദി​ച്ച​താ​യും പ​റ​യു​ന്നു. ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​ക്കു​ള്‍പ്പെ​ടെ പ​രി​ക്കേ​റ്റ നി​ഖി​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശ്ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Attack on former councilor and son-Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.