Posted On
date_range Updated On
date_range സംഘര്‍ഷം; ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്ക്
പഴഞ്ഞി: കാട്ടകാമ്പാല്‍ നടുമുറിയിലുണ്ടായ സംഘട്ടനത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പലാട്ടുമുറി പള്ളിക്കര വീട്ടില്‍ ഷിജുവിനാണ് തലക്ക് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മിച്ചഭൂമിയിലുള്ള നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു. പ്രദേശത്ത് ലഹരിമരുന്ന് വില്‍പനക്കാരുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. ഇതിനു മുമ്പും ചിറയ്ക്കല്‍ കോളനിയിലും സ്രായിക്കടവിലും സംഘര്‍ഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.