ഇസ്മായിൽ
Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് 18 വർഷം തടവ്
കുന്നംകുളം: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ടാക്സി ഡ്രൈവറായ യുവാവിന് 18 വർഷം കഠിന തടവും 33,000 രൂപ പിഴയും. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരയ്ക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് (39) കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായികളായി അഭിഭാഷകരായ എം.കെ. അമൃതയും എം.എം. സഫ്നയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പൊലീസ് ഓഫിസർ ബൈജുവും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.