കുന്നംകുളം: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആർത്താറ്റ് ബാവപ്പള്ളിക്ക് സമീപത്ത് അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. കുന്നംകുളം കുറുക്കൻപാറ സ്വദേശികളായ പണിക്കശ്ശേരി വീട്ടിൽ അഖിൽ (25), തോലത്ത് വീട്ടിൽ അബിൻ (23) എന്നിവരെയാണ് കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഘട്ടനത്തിൽ പരിക്കേറ്റ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതികളാണ് അറസ്റ്റിലായത്. ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ കേസിൽ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘട്ടനത്തിൽ നാലുപേരും കൂടി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സംഘത്തിൽപ്പെട്ട യുവാവിന്റെ സഹോദരിയുമായുള്ള മറ്റൊരാൾക്കുള്ള പ്രണയമാണ് വൈരാഗ്യത്തിന് കാരണം. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.