കൊ​ടു​ങ്ങ​ല്ലൂ​ർ: ഭാ​ര്യ​യു​ടെ മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള ഭ​ർ​ത്താ​വി​ന്റെ ശ്ര​മം വി​ഫ​ല​മാ​യി. ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ ത​ള്ളി​യി​ട്ട് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. മേ​ത്ത​ല​പ്പാ​ടം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തേ​വാ​ലി​ൽ റോ​യി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. റോ​യി​യു​ടെ ഭാ​ര്യ സി​ന്ധു​വി​ന്റെ ര​ണ്ടു​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന സി​ന്ധു​വി​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ ഒ​ച്ച കേ​ട്ടു​ണ​ർ​ന്ന റോ​യി മോ​ഷ്ടാ​വി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ള്ളി​വീ​ഴ്ത്തി ര​ക്ഷ​പ്പെ​ട്ടു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - The gold of the sleeping woman was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.