Posted On
date_range Updated On
date_range കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
വെള്ളിക്കുളങ്ങര: നായാട്ടുണ്ട് റോഡിലെ പത്തരക്കുണ്ടില്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 200 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് മറിഞ്ഞതെങ്കിലും കാര്‍ മരത്തില്‍ തങ്ങിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.