എ​ട​വി​ല​ങ്ങി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ

പ്ര​ള​യ​ത്തി​ൽ നാ​ടി​െൻറ ര​ക്ഷ​ക​രാ​യ​വ​ർ​ക്ക്​ സ്നേ​ഹ​ഭ​വ​ന​ത്തി​െൻറ ത​ണ​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്ര​ള​യ​ത്തി​ൽ നാ​ടി​െൻറ ര​ക്ഷ​ക​രാ​യി മാ​റി​യ കേ​ര​ള സൈ​ന്യ​ത്തി​െൻറ എ​ട​വി​ല​ങ്ങി​ലെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​നി സ്നേ​ഹ​ഭ​വ​ന ത​ണ​ലി​ൽ അ​ന്തി​യു​റ​ങ്ങാം.

ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ട​വി​ല​ങ്ങ് തീ​ര​ത്തെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.

നീ​ണ്ട നാ​ള​ത്തെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഭൂ​മി​യി​ൽ പാ​വ​പ്പെ​ട്ട നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്​ നി​ർ​മി​ച്ച​ത്. 650 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. എ​ട​വി​ല​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ താ​ക്കോ​ലു​ക​ൾ കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് പോ​ൾ ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. മോ​ഹ​ന​ൻ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. കൈ​ലാ​സ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ മാ​ജാ​ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - four fisherman family got house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.