Posted On
date_range Updated On
date_range കുർബാനക്കിടെ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കത്തീഡ്രലിൽ പാതിര കുർബാന നടക്കുന്നതിനിടെ മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ലോകമലേശ്വരം കാവിൽക്കടവ് കൈതത്തറ ജിസ്മോൻ (19), കാവിൽക്കടവ് കാഞ്ഞിരത്തറയിൽ രാഹുൽ രാജ് (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ വി.എം. ജോണിയെ പ്രതികൾ പള്ളി കവാടത്തിനടുത്തുവെച്ച് ദേഹോപദ്രവം ഏൽപിക്കുകയുണ്ടായി. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് പ്രതികളെ വളഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.