െകാച്ചി: തൃശൂർ ചേർപ്പ് കോടന്നൂർ സെൻററിലെ ഇരട്ടക്കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ഒന്നുമുതൽ മൂന്നുവെര പ്രതികളായ മണ്ടന്തറ പ്രജിൽ, തയ്യിൽ സുരേഷ്, മംഗലംപുള്ളി അലക്സ് എന്നിവർക്ക് തൃശൂർ അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
2014 ഏപ്രിൽ 25ന് താണിക്കമുനയം റോഡിൽ ചേർപ്പ് പൊലീസിെൻറ ഗുണ്ടപട്ടികയിലുള്ള കോടന്നൂർ തോപ്പിൽ ഉണ്ട രാജേഷ് എന്ന രാജേഷ്, കാരക്കാട്ട് മാരാത്ത് അയ്യപ്പദാസ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മൂവരും. അഞ്ച് പ്രതികളിൽ രണ്ടുപേരെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. ശിക്ഷ വിധി ചോദ്യംചെയ്ത് മൂവരും നൽകിയ അപ്പീൽ ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.