കോടാലി പാടശേഖരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
കോടാലി: മൂന്നുദിവസത്തോളം പെയ്ത കനത്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ കോടാലി പാടശേഖരം മുങ്ങി. അഞ്ചേക്കര്‍ വിരിപ്പുകൃഷി വെള്ളത്തില്‍. സമീപത്തെ വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകിയതാണ് കാരണം. മഴ മൂലമുള്ള കൃഷിനാശം ഭയന്ന് മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖര സമിതികളും ഇക്കുറി വിരിപ്പ് കൃഷിയിറക്കാതെ മാറിനിന്നപ്പോള്‍ കോടാലി ഉള്‍പ്പെടെ ഏതാനും പാടങ്ങളില്‍ മാത്രമാണ് കൃഷി ചെയ്തത്. മഴ തുടങ്ങിയ ജൂണ്‍ ആദ്യം തന്നെ വിരിപ്പിനുള്ള പണികള്‍ ഇവര്‍ തുടങ്ങിയിരുന്നു. ജൂണ്‍ പകുതിയോടെ വിത പൂര്‍ത്തിയാക്കി. ഏതാനും കര്‍ഷകര്‍ ഞാറു നടുകയാണ് ചെയ്തത്.
പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്തെ കര്‍ഷകര്‍ മഴ സജീവമായതിനെ തുടര്‍ന്ന് മാത്രമാണ് വിത പൂര്‍ത്തിയാക്കിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പാടശേഖരം പൂര്‍ണമായി മുങ്ങിയത്. മഴ തുടര്‍ന്നാല്‍ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.