Posted On
date_range Updated On
date_range അപകടത്തിൽപെട്ട ബസിൽനിന്ന് ബാഗ് മോഷണം: പ്രതി അറസ്റ്റിൽ
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സ്വദേശി തുപ്രാട്ട് വീട്ടിൽ കുമാരനെയാണ് (55) കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്‌തത്.
ബുധനാഴ്ച ഉച്ചക്ക് ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ അപകടത്തിൽപെട്ട ബസിൽനിന്നാണ് ഇയാൾ ബാഗ് മോഷ്ടിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ കാഞ്ഞാണി സ്വദേശി അനുമോദിന്‍റെ ബാഗാണ് മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.