ജനത സ്റ്റോഴ്സിലെ മേശവലിപ്പ് തുറന്ന നിലയിൽ
കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
കയ്പമംഗലം: കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കയ്പമംഗലം പന്ത്രണ്ട് സെന്ററിലാണ് കടകൾ കുത്തിത്തുറന്നത്. ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന ജനത സ്റ്റോഴ്സ്, തൊട്ടടുത്ത മിന്റ്സ ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്. ജനത സ്റ്റോഴ്സിൽ നിന്ന് 20 ഓളം പാക്കറ്റ് സിഗരറ്റും പണവും നഷ്ടമായിട്ടുണ്ട്. ഹോട്ടലിൽ നിന്ന് രണ്ടായിരം രൂപയോളവും കാണാതായി.
ജനത സ്റ്റോഴ്സിന്റെ മുൻഭാഗത്തെ ഇരുമ്പ് ഷീറ്റ് പൊളിച്ച നിലയിൽ
വെള്ളിയാഴ്ച് രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് രണ്ടിടത്തും മോഷണം നടന്ന വിവരം അറിയുന്നത്. ജനത സ്റ്റോഴ്സിന്റെ മുൻഭാഗത്തെ ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.